National
പ്രളയം: കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്നു
ന്യൂഡല്‍ഹി: കേരളത്തില്‍ പ്രളയക്കെടുതി രൂക്ഷമായതോടെ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര കാബിനറ്റ് സെക്രട്ടറി പികെ സിന്‍ഹയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. കേരളത്തിലെ സ്ഥിതിഗതികള്‍ യോഗം ചര്‍ച്ച ചെയ്തു. ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ്, എയര്‍ഫോഴ്സ്, എന്‍ഡിആര്‍എഫ് എന്നിവയോട് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദേശം നല്കി.
അടിയന്തര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്ത്രര മന്ത്രി രാജ്നാഥ് സിംഗിനേയും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനേയും ഫോണില്‍ വിളിച്ചിരുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പ്രധാനമന്ത്രിയെ കണ്ട് സഹായം അഭ്യര്‍ഥിച്ചിരുന്നു.
---- facebook comment plugin here -----