Connect with us

Kerala

നിലമ്പൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published

|

Last Updated

മലപ്പുറം: കനത്ത മഴ തുടരുന്നതിനാല്‍ നിലമ്പൂര്‍ താലൂക്കിലെ പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (വ്യാഴം) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണ്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷനല്‍ കോളജുകളും അങ്കണ്‍വാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി, സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.

വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ എ.ആര്‍. അജയകുമാര്‍ നാളെ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും അങ്കണ്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും. പരീക്ഷകള്‍ (ഹയര്‍ സെക്കന്‍ഡറി, കോളജ്) മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതായിരിക്കും.

Latest