Kerala
പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളി കോളജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു
പെരുമ്പാവൂര്‍ : ഇടത്തിക്കാട് പെണ്‍കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനും മറ്റൊരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ 10.45ഓടെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കവെയാണ് പെണ്‍കുട്ടിയുടെ പിതാവിനും മറ്റൊരാള്‍ക്കും പരുക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തറുത്ത് ചോരവാര്‍ന്ന നിലയില്‍ നിമിഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം.പ്രതിയെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
---- facebook comment plugin here -----