Connect with us

Kerala

കാസര്‍കോട് വാഹനാപകടത്തില്‍ അഞ്ച്‌ മരണം ; ഏഴ് പേര്‍ക്ക് പരുക്ക്

Published

|

Last Updated

കാസര്‍കോട്: ദേശീയപാതയില്‍ ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജീപ്പിലുണ്ടായിരുന്ന കര്‍ണാടക സ്വദേശികളാണ് മരിച്ചവര്‍. തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് അപകടം. മഞ്ചേശ്വരം സ്വദേശിയാണ് മരിച്ചവരിലൊരാള്‍. ബാക്കിയുള്ളവര്‍ കര്‍ണാടക അതിര്‍ത്തിയില്‍ തലപ്പാടി,കെസി റോഡ് ഭാഗങ്ങളിലുള്ളവരാണ്.

 

മംഗളൂരുവില്‍നിന്ന് ട്രാവലര്‍ ജീപ്പില്‍ പാലക്കാട ഗ്യഹപ്രവേശന ചടങ്ങില്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് കുടുംബം അപകടത്തില്‍ പെട്ടത്. ലോറിയും കര്‍ണാടക റജിസ്‌ട്രേഷനിലുള്ളതാണ്. അഞ്ച് പേരും തല്‍ക്ഷണം മരിച്ചു. പരിക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. നാട്ടുകാരും പോലീസും അഗ്‌നി രക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മ്യതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest