Kerala
നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച്: 132 എസ്ഡിപിഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
കൊച്ചി: ആലുവ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ 132 എസ്ഡിപിഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ജില്ലാ നേതാക്കളെ വിട്ടയക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇന്നലെ മാര്‍ച്ച് നടത്തിയത് .
എസ്ഡിപിഐ എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിന് അനുമതി ഇല്ലാത്തതിനാല്‍ പ്രവര്‍ത്തകരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ഐപിസി 143, 147, 149, 283, 353 എന്നീ വകുപ്പുകള്‍ പ്രകാരം നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം ഉണ്ടാക്കല്‍ ,പൊതുവഴി തടസപ്പെടുത്തല്‍, ജോലി തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
---- facebook comment plugin here -----