Eranakulam
VIDEO: മരട് സ്കൂള്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി: മരടില്‍ സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് കുട്ടികളടക്കം മൂന്ന് പേര് മരിച്ച സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്കൂള്‍ വാന്‍ റോഡില്‍ നിന്ന് തെന്നി കുളത്തിലേക്ക് വീഴുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. നിയന്ത്രണം വിട്ട വാനിന്റെ വലതുഭാഗമാണ് ആദ്യം കുളത്തിലേക്ക് വീണത്. തുടര്‍ന്ന് 45 ഡിഗ്രിയില്‍ ചരിഞ്ഞുനിന്ന വാനിന്റെ ഇടതുവശത്തെ ഡോര്‍ ഉള്ളില്‍ നിന്ന് തുറക്കുന്നതും പുറത്ത് നിന്ന് ഒരാള്‍ ഓടിവന്ന് കുട്ടികളെ വാഹനത്തില്‍ നിന്ന് പുറത്തിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെയാണ് വാഹനം പൂര്‍ണമായും കുളത്തില്‍ മുങ്ങുന്നത്.
തിങ്കളാഴ്ചയാണ് മരട് കിഡ്സ് വേള്‍ഡ് ഡെ കെയര്‍ സെന്ററിലെ കുട്ടികളുമായി പോയ വാഹനം കുളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. സംഭവത്തില്‍ രണ്ട് കുട്ടികളും ആയയും മരിച്ചിരുന്നു. വാഹനമോടിച്ച അനില്‍ കുമാറിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.