Connect with us

National

ടൈംസ് നൗ മേധാവിയും അവതാരകനും കോടതിയില്‍ ഹാജരാകണം

Published

|

Last Updated

മലപ്പുറം: ടൈംസ് നൗ ചാനല്‍ മേധാവി രാഹുല്‍ ശിവശങ്കര്‍, അവതാരകന്‍ ആനന്ദ് നരസിംഹന്‍ എന്നിവരോട് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്. നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എ എസ് സൈനബക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കിയെന്ന പരാതിയെത്തുടര്‍ന്നാണ് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. തനിക്കെതിരെ ടൈംസ് നൗ ചാനലില്‍ 2017 ആഗസ്ത് 30ന് നല്‍കിയ വാര്‍ത്ത തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അവഹേളിക്കുന്നതിനും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്തുന്നതിനും വേണ്ടി ദുരുദ്ദേശത്തോടെ പ്രക്ഷേപണം ചെയ്തതാണെന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ചാണ് കോടതി പ്രതികളോട് 2018 ആഗസ്ത് 30ന് കോടതി മുമ്പാകെ ഹാജരാകാന്‍ ഉത്തരവിട്ടത്.

കേരളത്തില്‍ ഹിന്ദുക്കള്‍ ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ടെന്നും ഹിന്ദു സമുദായം വിവിധ തലത്തില്‍ ചൂഷണത്തിനു വിധേയരാകുന്നുണ്ട് എന്നും തുടങ്ങി വളരെ അപകീര്‍ത്തിപരമായ വാര്‍ത്തയാണ് ടൈംസ് നൗ പ്രക്ഷേപണം ചെയ്തത്. ഒന്നും രണ്ടും പ്രതികള്‍ ഗൂഡാലോചന നടത്തിയാണ് മേല്‍വാര്‍ത്ത പ്രക്ഷേപണം ചെയ്തത് എന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ചാണ് കോടതി പ്രതികളോട് കോടതി മുമ്പാകെ ഹാജരാകാന്‍ ഉത്തരവിട്ടത്. പരാതിക്കാരിക്കു വേണ്ടി അഭിഭാഷകരായ എം പി അബ്ദുല്‍ ലത്തീഫ്, എം അബ്ദുല്‍ ഷുക്കൂര്‍, എ എ റഹീം ഹാജരായി.

---- facebook comment plugin here -----

Latest