Connect with us

National

ഇന്ത്യ- നേപ്പാള്‍ സംയുക്ത സൈനികാഭ്യാസത്തിന് ഉത്തരാഖണ്ഡില്‍ തുടക്കം

Published

|

Last Updated

ഉത്തരാഖണ്ഡിലെ പിതോറാഗഢില്‍ ആരംഭിച്ച ഇന്ത്യ- നേപ്പാള്‍ സംയുക്ത സൈനികാഭ്യാസ വേദിയിലേക്കുള്ള പ്രവേശന കവാടം

ഡെറാഡൂണ്‍: ഇന്ത്യയും നേപ്പാളും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസങ്ങള്‍ക്ക് ഉത്തരാഖണ്ഡിലെ പിതോറാഗഢില്‍ തുടക്കമായി. ഇരു രാജ്യത്തെയും സൈനികര്‍ പങ്കെടുത്ത അഭ്യാസ പ്രകടനത്തില്‍ നുഴഞ്ഞുകയറ്റത്തിനും തീവ്രവാദത്തിനുമെതിരായ സൈനിക നടപടികളിലുള്ള അനുഭവങ്ങള്‍ പരസ്പരം പങ്കുവെക്കും. എല്ലാ അറ് മാസം കൂടുമ്പോഴും ഇരു രാജ്യങ്ങളും മാറിമാറി ആതിഥ്യമരുളുന്ന സൂര്യകിരണ്‍ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസ പ്രകടനം ജൂണ്‍ 12നാണ് അവസാനിക്കുക.

നേപ്പാളുമായി ചേര്‍ന്ന് നടത്തുന്ന സൂര്യകിരണ്‍ ആണ് മറ്റൊരു രാജ്യവുമായുള്ള ഇന്ത്യയുടെ വലിയ സൈനിക അഭ്യാസമെന്ന് ലക്‌നോ ആസ്ഥാനമായ മധ്യ കമാന്‍ഡ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ഇരു രാജ്യങ്ങളില്‍ നിന്നുമായി 300ലേറെ സൈനികരാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്.