Kerala
സിബിഎസ്ഇ ചോദ്യപേപ്പര്‍ മാറിയെന്ന ഹരജി അമിയ പിന്‍വലിച്ചു
കോട്ടയം: സിബിഎസ്ഇ ചോദ്യപേപ്പര്‍ മാറിയെന്ന് കാണിച്ച് കോട്ടയത്തെ അമിയ സലിം എന്ന വിദ്യാര്‍ഥിനി നല്കിയ ഹരജി പിന്‍വലിച്ചു. ചോദ്യപേപ്പര്‍ മാറിയെന്നും പകരം പരീക്ഷ നടത്താന്‍ സിബിഎസ്ഇക്ക് നിര്‍ദേശം നല്‍കണമെന്നും കാണിച്ച് ഹൈക്കോടതിക്ക് നല്കിയ ഹരജിയാണ് പിന്‍വലിച്ചിരിക്കുന്നത്.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയൂടെ ചോദ്യപേപ്പര്‍ മാറിനല്‍കിയെന്ന വിദ്യാര്‍ഥിനിയുടെ പരാതി അവാസ്തവമാണെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചിരുന്നു. ചോദ്യപേപ്പര്‍ മാറിയ വിവരം വിദ്യാര്‍ഥിനി ഇന്‍വിജിലേറ്ററെ അറിയിച്ചില്ലെന്നും 2016ല്‍ വിദ്യാര്‍ഥിനിയുടെ സഹോദരന് എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുമായെത്തി പരീക്ഷയെഴുതിയതാകാമെന്നും സിബിഎസ്ഇ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതിന് പിറകെയാണ് അമിയ പരാതി പിന്‍വലിച്ചിരിക്കുന്നത്. തുടര്‍പഠനത്തിന് തടസമാകാതിരിക്കാനാണ് ഹരജി പിന്‍വലിച്ചതെന്ന് അമിയയുടെ അഭിഭാഷകന് പറഞ്ഞു.