National
സല്മാന് ഖാന് വിദേശയാത്രക്ക് കോടതി അനുമതി
ന്യൂഡല്‍ഹി: മാന്‍വേട്ട കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന് സല്മാന് ഖാന് വിദേശയാത്ര നടത്താന്‍ ജോധ്പൂര്‍ സെഷന്‍സ് കോടതി അനുമതി നല്കി.
നാല് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സല്മാന് ഖാന് സമര്‍പ്പിച്ച അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. മെയ് 25 മുതല്‍ ജൂലൈ 10 വരെ കാനഡ, നേപ്പാള്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ സല്മാന് സന്ദര്‍ശിക്കും.
തടവിന് ശിക്ഷിക്കപ്പെട്ട സല്മാന് ഖാന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. രാജ്യം വിടരുത്, അടുത്ത മാസം ഏഴിന് കോടതിയില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് സല്മാന് ജാമ്യം അനുവദിച്ചിരുന്നത്.
---- facebook comment plugin here -----