Kerala
ബല്‍റാമിന് നേരെ കരിങ്കൊടി; പ്രതിഷേധത്തിനിടെ കാറിന്റെ ചില്ല് തകര്‍ന്നു
തൃത്താല: വിടി ബല്‍റാം എംഎല്‍എക്ക് എതിരെ സിപിഎമ്മിന്റെ കരിങ്കൊടി പ്രതിഷേധം. ഇതിനിടെ ഉണ്ടായ ഉന്തിലും തള്ളിലും പോലീസുകാരന്റെ കൈയിലിടിച്ച് ബല്‍റാമിന്റെ കാറിന്റെ ഗ്ലാസ് തകരുകയും ചെയ്തു. തൃത്താല കൂടല്ലൂരിലാണ് സംഭവം.
ക്ഷീരസംഘം നടത്തുന്ന പരിപാടിക്ക് എത്തി ബല്‍റാമിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു. പ്രതിഷേധത്തിനിടെ ബല്‍റാമിന്റെ കാര്‍ കടന്നുപ്പോയപ്പോഴുണ്ടായ തിരക്കില്‍ പോലീസുകാരന്റെ കൈ വാഹനത്തിന്റെ സൈഡ് ഗ്ലാസില്‍ ഇടിക്കുകയും ഗ്ലാസ് തകരുകയും ചെയ്തു. എംഎല്‍എയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
എകെജിക്ക് എതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് ബല്റാമിനെതിര സിപിഎം പ്രതിഷേധിക്കുന്നത്. ബല്‍റാം പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ എല്ലാം സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുന്നുണ്ട്.