Connect with us

Kerala

കുപ്പിവെള്ള വ്യവസായത്തിന് ഭൂജല അതോറിറ്റിയുടെ സാക്ഷ്യപത്രം നിര്‍ബന്ധം

Published

|

Last Updated

പാലക്കാട്: കുപ്പിവെള്ള വ്യവസായ യൂനിറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് ഭൂജല അതോറിറ്റിയുടെ സാക്ഷ്യപത്രം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഗ്രാമീണ മേഖലയുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വ്യാപകമായി ഭൂഗര്‍ഭ ജലം ഉപയോഗിച്ച് കുപ്പിവെള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് ഭൂജല നിരപ്പ് ക്രമാതീതമായി താഴാന്‍ ഇടയാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇതിന്റെ ഭാഗമായി എല്ലാ കുപ്പിവെള്ള വ്യവസായ യൂനിറ്റുകളെയും നിരീക്ഷിക്കാനും ജലോപയോഗത്തിന്റെ തോതുള്‍പ്പെടെ പരിശോധനക്ക് വിധേയമാക്കാനുമായി ഭൂജല അതോറിറ്റിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സാധാരണ രീതിയില്‍ കുപ്പിവെള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് നേടുന്നതിന് വ്യവസായ വകുപ്പില്‍ നിന്ന് മാത്രമാണ് സാക്ഷ്യപത്രം ആവശ്യമായിരുന്നത്. നിലവില്‍ അനുവദിച്ചിട്ടുള്ള ലൈസന്‍സ് പുതുക്കുന്നതിനും പുതിയ കുടിവെള്ള വ്യവസായ കമ്പനികള്‍ ആരംഭിക്കുന്നതിനും ഭൂജല അതോറിറ്റിയുടെ എന്‍ ഒ സി ഹാജരാക്കണം.

Latest