Kerala
കീഴാറ്റൂരില്‍ ജനകീയ റാലി 25ന്കീഴാറ്റൂരില് ജനകീയ റാലി 25ന്
തളിപ്പറമ്പ്: കീഴാറ്റൂരിലെ നിര്‍ദിഷ്ട ബൈപ്പാസിനെതിരെ കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യവുമായി വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ച് നടത്തും. 25ന് വൈകുന്നേരം തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്കാണ് റാലി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ പതിനഞ്ചിന് നശിപ്പിക്കപ്പെട്ട വയല്‍ക്കിളികളുടെ സമരപ്പന്തല്‍ അന്ന് പുനഃസ്ഥാപിക്കുകയും ചെയ്യും. മാര്‍ച്ച് മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന് ഉദ്ഘാടനം ചെയ്യും.
ആദിവാസി ഗോത്ര മഹാസഭാ നേതാവ് സി കെ ജാനു, സുരേഷ്ഗോപി തുടങ്ങിയവരെ പങ്കെടുപ്പിക്കാനുള്ള നീക്കവുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സാംസ്കാരിക പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ പേര് മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ അറിയിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി സി പി ഐയുടെ യുവജന സംഘടനയുടെ നേതാക്കള്‍ ഇന്ന് കീഴാറ്റൂരിലെത്തും.