Kerala
മുന്നണി മാറ്റം വീരേന്ദ്രകുമാറിന്റെ അധികാരക്കൊതിയെന്ന് തങ്കച്ചന്;സ്വാഗതം ചെയ്ത് കോടിയേരി
തിരുവനന്തപുരം: യുഡിഎഫ് വിടാനുള്ള ജനതാദള്‍ യുനൈറ്റഡിന്റെ തീരുമാനത്തെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്. വീരേന്ദ്രകുമാറിന്റെ അധികാരക്കൊതിയാണ് മുന്നണി മാറ്റത്തിന് പിന്നിലെന്ന് തങ്കച്ചന് പറഞ്ഞു.
വ്യക്തിതാത്പര്യം മാത്രമാണ് തീരുമാനത്തിന് പിന്നില്‍. എല്‍ഡിഎഫ് ചവിട്ടിപ്പുറത്താക്കിയെന്ന് പറഞ്ഞവര്‍ക്ക് യുഡിഎഫ് മതിയായ സംരക്ഷണം നല്കി. മുന്നണി വിടേണ്ട സാഹചര്യമില്ലായിരുന്നുവെന്നും തങ്കച്ചന് പറഞ്ഞു.
ഇതിനിടെ, എം വി ശ്രേയാംസ് കുമാറും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തി. എല്‍ഡിഎഫിലേക്ക് വരാനുള്ള ജെഡിയു തീരുമാനത്തെ കോടിയേരി സ്വാഗതം ചെയ്തു. യുഡിഎഫ് ശിഥിലമാകുന്നതിന്റെ സൂചനയാണ് ജെഡിയുവിന്റെ തീരുമാനമെന്നും ജെഡിയുവിന് മുന്നില്‍ വാതിലുകള്‍ കൊട്ടിയടക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.
---- facebook comment plugin here -----