National
ഗുജറാത്ത് വോട്ടെണ്ണല്‍: കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു.
25 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇടക്കാല ഉത്തരവ് ഇന്ന് തന്നെ പുറപ്പെടുവിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.
---- facebook comment plugin here -----