Connect with us

Gulf

ദോഹ പുസ്തകമേളയില്‍ ശ്രദ്ധ നേടി പ്രവാസി മലയാളിയുടെ നോവലും

Published

|

Last Updated

ദോഹ: അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രവാസി മലയാളിയുടെ നോവല്‍ അനുവാചക ശ്രദ്ധ നേടി. ആദ്യ നോവലിനു തന്നെ അവാര്‍ഡു നേടാനായി ഡോ. കെ സി സാബുവിന്റെ കേന്ദ്രന്‍ എന്ന നോവലാണ് പുസ്തകമേളയില്‍ ലഭ്യമായിരുന്നത്.

എറണാകുളം ജില്ലയിലെ കണയന്നൂര്‍ പശ്ചാത്തലമാക്കിയാണ് നോവലിലെ കഥ. വ്യാപാര, വ്യവസായങ്ങളുടെയും ആധുനികതയുടെയും സ്വാധീനത്താല്‍ നാടിനും ജനങ്ങളുടെ ജീവിതത്തിലും വരുന്ന മാറ്റങ്ങളാണ് പ്രമേയം. നാഷണല്‍ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന് മികച്ച പ്രവാസി നോവലിനുള്ള കാനം ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം 2015ല്‍ ലഭിച്ചു. പുസ്തകം ഖത്വറില്‍ ലഭ്യമാണ്.

നോവല്‍ ഖത്വറിലെ മലയാളി വായനക്കാരുടെ ശ്രദ്ധ നേടിയെന്ന് ഡോ. സാബു പറഞ്ഞു. ജീവിതത്തിന്റെ വിവിധ മേഖലകളില്‍നിന്നുമുള്ള വായനക്കാരില്‍നിന്നും കിട്ടിയ പ്രതികരണം സന്തോഷം നല്‍കുന്നു. ഭാഷയുടെ ലാളിത്യവും അവതരണരീതിയും വായനക്കാരെ ആകര്‍ഷിച്ചു. മലയാളികളല്ലാത്തവരും പുസ്തകത്തെക്കുറിച്ചും കൂടുതല്‍ അറിയുവാന്‍ താത്പര്യം കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം തൃക്കാക്കര കങ്ങരപ്പടി സ്വദേശിയാണ് സാബു. കോച്ചേരില്‍ വര്‍ക്കി ചാക്കപ്പന്റെയും മറിയാമ്മ ചാക്കപ്പന്റെയും മകനാണ്. ഭാര്യ: ലിപ്‌സി. മക്കള്‍: അരുണിമ, അനന്യ, ആര്യ.

 

Latest