National
ഡല്‍ഹിയില്‍ ഒമ്പതാം ക്ലാസുകാരനെ സഹപാഠി കുത്തിക്കൊന്നു
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗൗതംപൂരില് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠി കുത്തിക്കൊന്നു. സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് സുല്‍ത്താന്‍ (16) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന സുല്‍ത്താനെ സഹപാഠി ആക്രമിക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഒരാള്‍ കത്തിയെടുത്തു മുഹമ്മദ് സുല്‍ത്താനെ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏഴംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. കുത്തേറ്റ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
---- facebook comment plugin here -----