National
ജിഷ്ണു കേസ്: സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസില്‍ സംസ്ഥാന സര്‍ക്കാരിനു സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്രയും സുപ്രധാനമായ കേസില്‍ പോലീസ് ഇങ്ങനെയാണോ പെരുമാറുന്നതെന്ന് കോടതി ചോദിച്ചു.
കേസില്‍ സര്‍ക്കാരിന് താല്‍പര്യമില്ല. അതാണ് അന്വേഷണത്തിലെ കാലതാമസം വ്യക്തമാക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.
കേസ് ഡയറി ഹാജരാക്കാന്‍ വെള്ളിയാഴ്ച വരെ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസ് ഡയറി നാളെ തന്നെ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.
---- facebook comment plugin here -----