Connect with us

National

മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പകുതി ക്രഡിറ്റ് രാഹുല്‍ഗാന്ധിക്കായിരുന്നു: രാജ് താക്കറെ

Published

|

Last Updated

താനെ: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തിന്റെ പകുതി ക്രെഡിറ്റ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണെന്ന് രാജ് താക്കറെ. തിരഞ്ഞെടുപ്പ് സമയത്ത് മോദിയെ രാഹുല്‍ ഗാന്ധി കളിയാക്കിയത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് മോദിക്ക് ഗുണമായി മാറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതിയെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിക്ക് വിജയിക്കാന്‍ സാധിക്കില്ലെന്നും താക്കറെ അഭിപ്രായപ്പെട്ടു

2014ലെ മോദിയുടെ വിജയത്തില്‍ 50 ശതമാനം ക്രെഡിറ്റ് രാഹുലിനും 15 ശതമാനം ക്രെഡിറ്റ് സമൂഹമാദ്ധ്യമങ്ങള്‍ക്കും 1020 ശതമാനം ക്രെഡിറ്റ് ബി.ജെ.പി, ആര്‍.എസ്.എസ് സംഘടനകള്‍ക്കുമാണ്. ബാക്കിയുള്ളത് മാത്രമാണ് മോദിയുടെ വ്യക്തി പ്രഭാവത്തിന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തനായെന്നും അദ്ദേഹത്തെ പപ്പുവെന്ന് വിളിച്ച് കളിയാക്കുന്നതിനെ വിമര്‍ശിച്ചും ശിവസേന എം.പി സഞ്ജയ് റൗട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ അനുകൂലിച്ച് രാജ് താക്കറെ രംഗത്തെത്തിയിരിക്കുന്നത്.

Latest