Connect with us

International

കാശ്മീര്‍ വിഷയം യു എന്നില്‍ ഉന്നയിക്കാന്‍ പാക് ശ്രമം: ഇന്ത്യ

Published

|

Last Updated

യു എന്‍: പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്യാത്ത കാശ്മീര്‍ വിഷയം യു എന്നില്‍ ഉന്നയിക്കാനാണ് പാക്കിസ്ഥാന്‍ തീരുമാനമെന്ന് ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് ഉന്നത ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു. ഇന്ന് തുടങ്ങുന്ന യു എന്‍ ജനറല്‍ അസംബ്ലിയില്‍ പുരോഗമനപരവും ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകള്‍ക്കുമാണ് ഇന്ത്യ പ്രാധാന്യം നല്‍കന്നതെന്നും യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയുടെ സമീപനം സംബന്ധിച്ച് ഒരു കാഴ്ചപ്പാടുണ്ട്. മറ്റ് ചില രാജ്യങ്ങള്‍ പറയുന്നത് തങ്ങള്‍ ഇന്നലെകളുടെ വിവാദ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് . അത്തരക്കാര്‍ ഇന്നലെകളുടെ ആളുകളാണെന്നും കശ്മീര്‍ വിഷയം പാക്കിസ്ഥാന്‍ യു എന്നില്‍ ഉയര്‍ത്തുന്നത് സംബന്ധിച്ച മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അക്ബറുദ്ദീന്‍ പറഞ്ഞു.
പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഷാഹിദ് കഖാന്‍ അബ്ബാസി യു എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും. 23ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യു എന്നില്‍ പ്രസംഗിക്കും. വര്‍ഷങ്ങളായി യു എന്നിന്റെ ചര്‍ച്ചാ വിഷയമല്ലാത്ത കശ്മീര്‍ വിഷയമാണ് പാക്കിസ്ഥാന്‍ യു എന്നില്‍ ഉന്നയിക്കാന്‍ പോകുന്നതെന്നും അക്ബറുദ്ദീന്‍ വിശദീകരിച്ചു. പാക് പ്രധാമന്ത്രി കശ്മീര്‍ വിഷയം യു എന്നില്‍ ഉന്നയിക്കുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Latest