Connect with us

National

യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം യുപിയില്‍ നടന്നത് 420 ഏറ്റുമുട്ടലുകള്‍

Published

|

Last Updated

ലക്‌നോ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഉത്തര്‍പ്രദേശില്‍ പോലീസ് നടത്തിയത് 420 ഏറ്റുമുട്ടലുകള്‍. 15 പേരാണ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ പത്ത് എണ്ണം കഴിഞ്ഞ 48 ദിവസങ്ങള്‍ക്കുള്ളിലാണ്. ഉത്തര്‍ പ്രദേശ് ഡിജിപിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. മാര്‍ച്ച് 20 മുതല്‍ സെപ്തംബര്‍ 14 വരെയുള്ള കണക്കാണിത്.

ഏറ്റുമുട്ടലുകളില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതായും 88 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും കണക്കുകളില്‍ പറയുന്നു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഏറ്റുമുട്ടല്‍ കൊലകള്‍ എന്ന് ഐജി ഹരി റാം ശര്‍മ പറയുന്നു. അതേസമയം, പോലീസിന്റെ ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ വ്യാപക വിമര്‍ശമുയരുന്നുണ്ട്.

Latest