International
50 ഓളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍
കൊളംബോ: ശ്രീലങ്കയില്‍ 50 ഓളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ നാവികസേന ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
ട്രോളിംഗ് നിരോധം ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് നാവിക സേന കമാന്‍ഡര്‍ വക്താവ് ചാമിന്ദ വാളാകുലുജെ വ്യക്തമാക്കി. ഇവരെ ജാഫ്നയിലെ ഫിഷറീസ് അന്വേഷണ സംഘത്തിന് കൈമാറി. അടുത്തിടെ ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ വ്യാപകമായ തോതില്‍ പിടിക്കപ്പെട്ടിട്ടുണ്ട്.
---- facebook comment plugin here -----