Alappuzha
ഐഎസ് ബന്ധം: ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എൻഎെഎ റെയ്ഡ്
ആലപ്പുഴ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശിയുടെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാഴാഴ്ച രാത്രി റെയ്ഡ് നടത്തി. ജില്ലാ കോടതി വാര്‍ഡില്‍ കിടങ്ങാംപറമ്പ് മുല്ലശ്ശേരി പുരയിടത്തില്‍ ബാസില്‍ ഷിഹാബി(25)ന്റെ വീട്ടിലാണ് റെയ്ഡ്. ഇന്ന് രാവിലെ ഇയാള്‍ കൊച്ചിയില്‍ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരായി.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ കമന്റിടുകയും, ഫേസ്ബുക്ക് ലിങ്ക് ബാസില്‍ ഷിഹാബ് ഉപയോഗിക്കുകയും ചെയ്തതായി വിവരമുണ്ട്. ഇന്നലെ രാത്രി കിടങ്ങാംപറമ്പ് ക്ഷേത്രത്തിന് തൊട്ട് കിഴക്ക് വശമുള്ള ഇയാളുടെ വീട്ടിലെത്തിയ അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധയില്‍ ചില രേഖകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
---- facebook comment plugin here -----