National
മനുഷ്യക്കടത്ത്, ലഹരി വേട്ട; ഇന്ത്യക്കാരിയും അഞ്ച് നൈജീരിയന്‍ പൗരന്മാരും അറസ്റ്റില്‍
ഹൈദരാബാദ്: മനുഷ്യക്കടത്ത് കേസില്‍ അഞ്ച് നൈജീരിയന്‍ പൗരന്മാരെയും ഒരു ഇന്ത്യക്കാരിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് വന്‍ തോതില്‍ ലഹരി വസ്തുക്കളും പിടിച്ചെടുത്തു. കൊക്കൈയ്ന്‍, ബ്രൗണ്‍ഷുഗര്‍, കഞ്ചാവ്, രണ്ട് ലക്ഷം രൂപ എന്നിവയാണ് പിടിച്ചെടുത്തത്.വിജയവാഡ സ്വദേശിയായ പാലപാര്തി സംഗീത (35) യാണ് പിടിയിലായ സ്ത്രീ.
---- facebook comment plugin here -----