Connect with us

Gulf

മസാജ് പാര്‍ലറിന്റെ മറവില്‍ വേശ്യാലയം; മൂന്ന് യുവതികള്‍ക്ക് ഒരു വര്‍ഷം തടവ്‌

Published

|

Last Updated

ദുബൈ: ദുബൈ ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഫഌറ്റില്‍ മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ മൂന്ന് സ്ത്രീകളെ കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു.

കഴിഞ്ഞ ഒക്‌ടോബറില്‍ പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃത മസാജ് പാര്‍ലര്‍ കണ്ടെത്തിയത്. രണ്ട് അല്‍ബേനിയന്‍ സ്വദേശിനികളെയും ഒരു ബള്‍ഗേറിയന്‍ യുവതിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവതികളെ മാര്‍ച്ചില്‍ ഒരു വര്‍ഷം തടവിന് കോടതി ശിക്ഷിക്കുകയായിരുന്നു. ഈ വിധിയില്‍ യുവതികള്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി.

മസാജ് പാര്‍ലറിനായി നല്‍കിയ ഫഌറ്റില്‍ വേശ്യാലയം നടത്തിയതിന് 27കാരനായ അല്‍ബേനിയന്‍ യുവാവിനെയും മൂന്ന് മാസം തടവിന് ശിക്ഷിച്ചു. അതേസമയം ഫഌറ്റില്‍നിന്ന് തന്റെ പണം ഒരു ഇമാറാത്തി കൊള്ളയടിച്ചുവെന്ന് അല്‍ബേനിയന്‍ യുവാവ് പരാതി ബോധിപ്പിച്ചു. കേസില്‍ 20കാരനായ സ്വദേശിക്ക് ഒരു വര്‍ഷം തടവും മറ്റൊരു സ്വദേശിക്ക് വേശ്യകളോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടതിന് മൂന്ന് മാസം തടവും കോടതി വിധിച്ചു.

കേസില്‍ ആറ് പ്രതികളും സമര്‍പിച്ച അപ്പീലില്‍ മൂന്ന് സ്ത്രീകളുടെ അപ്പീല്‍ ജഡ്ജി ഈസ അല്‍ ശരീഫ് തള്ളുകയായിരുന്നു. മറ്റുള്ളവരുടെ ശിക്ഷയില്‍ ഇളവ് വരുത്തി. സ്വദേശിക്ക് വിധിച്ച ഒരു വര്‍ഷം തടവ് പ്രായത്തിന്റെ ആനുകൂല്യത്തില്‍ ആറു മാസമാക്കുകയും ചെയ്തു.

തങ്ങള്‍ മസാജ് ജോലി ചെയ്യുന്നവരാണെന്നും വേശ്യാവൃത്തി നടത്തിയിട്ടില്ലെന്നും യുവതികള്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ മൂന്ന് യുവതികളെയും അല്‍ബേനിയന്‍ സ്വദേശിയെയും നാടു കടത്തും.
പ്രാഥമികാന്വേഷണത്തില്‍ അതൊരു മസാജ് പാര്‍ലറല്ലെന്നും വേശ്യാലയമാണെന്നും ബോധ്യപ്പെട്ടതായി പോലീസ് ഓഫീസര്‍ കോടതിയില്‍ ബോധിപ്പിച്ചു.

Latest