Kerala
നടിയെ ആക്രമിച്ച സംഭവം: മര്യാദയില്ലാതെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ നിയമനടപടിയെന്ന് വുമണ്‍ ഇന്‍ സിനിമാ കലക്ടീവ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്യങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണെന്ന് ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കലക്ടീവ്. മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യണം. ഇല്ലെങ്കില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരേ നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്കുന്നു.
. സര്‍ക്കാരും പോലീസ് സംവിധാനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് ആവശ്യപ്പെട്ടു.
---- facebook comment plugin here -----