Kerala
സിപിഎം വടകര ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ അക്രമം
വടകര: സിപിഎം വടകര ഏരിയാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കേളുഏട്ടന്പി.പി.ശങ്കരന് സ്മാരക മന്ദിരത്തിന് നേരെ അക്രമം. ഓഫീസിനു മുന്നിലെ ഗ്ലാസ് ഫ്രെയിമുകള്‍ അടിച്ചുതകര്‍ത്തു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.
ഓഫീസിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ ഡല്‍ഹിയിലുണ്ടായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വടകരയില്‍ നടന്ന പ്രകടനത്തിനിടയില്‍ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായാണ് സിപിഎം എരിയാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്.
.
---- facebook comment plugin here -----