Gulf
മക്കയിലെ ബാങ്ക് വിളി സമയം ജിദ്ദയില്‍ അവലംബിക്കാന്‍ പാടില്ലെന്ന് മസ്ജിദ്കാര്യ വിഭാഗം

ജിദ്ദ: ജിദ്ദയിലെ പള്ളികളില്‍ മക്കയിലെ വാങ്ക് വിളി സമയം അവലംബിക്കുന്നത് ജിദ്ദ മസ്ജിദ് കാര്യ വിഭാഗം വിലക്കി. ഇതു സംബന്ധിച്ച് ജിദ്ദയിലെ എല്ലാ മസ്ജിദുകള്‍ക്കും സര്‍ക്കുലര്‍ അയച്ചിരിക്കുകയാണു അധികൃതര്‍.
ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം ജിദ്ദ നഗരത്തിനു നിശ്ചയിച്ച സമയപ്രകാരം വാങ്ക് വിളിക്കാനാണു സര്‍ക്കുലറിലുള്ള നിര്‍ദ്ദേശം.
ജിദ്ദയിലെ പള്ളിയിലെ മുഅദ്ദിനുകള്‍ക്കിടയില്‍ വാങ്ക് വിളി സമയവുമായി അടുത്ത കാലത്ത് ആശയക്കുഴപ്പങ്ങളുണ്ടായതാണു പ്രത്യേക സര്‍ക്കുലര്‍ ഇറക്കാന്‍ കാരണമായത്.
---- facebook comment plugin here -----