Connect with us

National

മുത്വലാഖിന് പകരം പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുത്വലാഖിന് പകരം പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചാല്‍ മൂന്ന് മാസത്തിനുള്ളില്‍ പുതിയ നിയമം കൊണ്ടുവരും. മുത്വലാഖിലൂടെ മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും എല്ലാതരം തലാക്കുകളും ഭരണഘടനാവിരുദ്ധമാണെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി അറിയിച്ചു. മുത്വലാക്ക് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യു യു ലളിത്, രോഹിംഗ്ടന്‍ നരിമാന്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വാദം കേള്‍ക്കുന്നത്.