Connect with us

National

ഡൽഹി ജലമന്ത്രി കപിൽ മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ജലമന്ത്രി കപില്‍ മിശ്രയെ മന്തിസഭയില്‍ നിന്ന് പുറത്താക്കി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ജല മാനേജ്‌മെന്റ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അതിനാലാണ് മന്ത്രിയെ മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. കെെലാശ് ഖഹലോട്ടാണ് പുതിയ ജലമന്ത്രി.

അതിനിടെ, ടാങ്കര്‍ കുംഭകോണവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങള്‍ നാളെ വെളിപ്പെടുത്തുമെന്ന് കപില്‍ മിശ്ര ട്വീറ്റ് ചെയ്തു. ഈ വിവരങ്ങള്‍ ഇന്ന് തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest