Connect with us

National

വ്യാജ പാസ്പോർട്ട്: ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും

Published

|

Last Updated

ന്യൂഡല്‍ഹി: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ അടക്കം നാല് പേര്‍ക്ക് ഏഴ് വര്‍ഷം തടവ്. പ്രതികള്‍ 15000 രൂപ വീതം പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതിയുടെതാണ് വിധി. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 420 (വഞ്ചന), 471 (വ്യാജരേഖ ചമക്കല്‍), 468 (വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ കള്ളരേഖ ഉണ്ടാക്കല്‍), 467, 419, 120ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ അനുസരിച്ചും പാസ്‌പോര്‍ട്ട് നിയമത്തിലെ 12 വകുപ്പ് അനുസരിച്ചുമാണ് പ്രതികള്‍്ക് ശിക്ഷ വിധിച്ചത്.

2015 ഒക്‌ടോബര്‍ 25ന് ഇന്തോനേഷ്യന്‍ പോലീസാണ് ഛോട്ടാ രാജനെ അറസ്റ്റ് ചെയ്തത്. ഇയാളെ നവംബര്‍ ആറിന് ഇന്ത്യക്ക് കൈമാറി. ഛോട്ടാ രാജനെ 27 വര്‍ഷമായി പല കേസുകളില്‍ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

Latest