Kerala
മൂന്നാറില്‍ എം എം മണിയെ അനുകൂലിച്ച് സി പി എം പ്രകടനം
മൂന്നാര്‍: മണിയെ അനുകൂലിച്ച് മൂന്നാറില്‍ സി പി എം പ്രകടനവും വിശദീകരണ യോഗവും. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി എന്നാരോപിച്ച് മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാരം നടത്തുന്നതിനിടെയാണ് സി പി എമ്മിന്റെ മാണി അനുകൂല യോഗവും പ്രകടനവും.
മാണി മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കരുതേണ്ടന്നും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി എന്‍ വിജയന് പറഞ്ഞു. കോണ്‍ഗ്രസ് ബി ജെ പി സഖ്യം മണിയുടെ ചോരകുടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിജയന് പറഞ്ഞു.
---- facebook comment plugin here -----