Connect with us

National

കര്‍ഷക പ്രശ്‌നം: തമിഴ്‌നാട്ടില്‍ ബന്ദ് തുടങ്ങി

Published

|

Last Updated

ചെന്നൈ: സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ഡി എം കെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ഡി എം കെക്ക് പുറമെ കോണ്‍ഗ്രസ്, വി സി കെ, മനിതനേയ മക്കള്‍ കക്ഷി, സി പി എം, സി പി ഐ, മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികള്‍ ആഹ്വാനം ചെയ്ത ബന്ദിന് ചില വ്യാപാര സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോട്ടലുകളും കടകളും അടഞ്ഞുകിടക്കുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നു. ബന്ദിനെ നേരിടാന്‍ ചെന്നൈയില്‍ വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. തിരുവാരൂരില്‍ കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞു. പുതുച്ചേരിയിലും കടകള്‍ അടഞ്ഞുകിടക്കുകയാണ്.
വരള്‍ച്ചാ ദുരിതാശ്വാസം പ്രഖ്യാപിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം നടത്തിയ കര്‍ഷകര്‍ ബന്ദിന്റെ ഭാഗമാകുന്നതിനായി ചെന്നൈയില്‍ തിരിച്ചെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ നടത്തിയ സമരത്തില്‍ നിന്ന് കര്‍ഷകര്‍ താത്കാലികമായി പിന്‍വാങ്ങിയത്.

Latest