National
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സീതാറാം യച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണക്കും

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണക്കും. പിന്തുണ തേടി യെച്ചൂരി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായ യെച്ചൂരിയുടെ കാലാവധി ആഗസ്റ്റില്‍ അവസാനിക്കും. ബി ജെ പി സര്‍ക്കാറിനെതിരെ കര്‍ശന നിലപാടെടുക്കുന്ന യച്ചൂരിയെ പിന്തുണക്കുന്നതുവഴി മതേതര കൂട്ടായ്മക്കും പ്രതിപക്ഷ ഐക്യത്തിനും കരുത്തു പകരുമെന്നാണ് കോണ്‍ഗ്രസ് കണക്കൂകൂട്ടല്‍. അതേസമയം, യെച്ചൂരിയെ കോണ്‍ഗ്രസ് പന്തുണക്കുന്നുവന്നെ വാര്‍ത്തകള്‍ സി പി എം കേന്ദ്ര നേതൃത്വം നിഷേധിച്ചു.
---- facebook comment plugin here -----