Connect with us

Gulf

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് സാധ്യത തെളിയുന്നു

Published

|

Last Updated

ദുബൈ: കടക്കെണിയെ തുടര്‍ന്ന് ബേങ്കുകള്‍ നല്‍കിയ പരാതിയില്‍ ജയിലിലായ പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. അഭിഭാഷകരും അഭ്യുദയകാംക്ഷികളും ചേര്‍ന്നാണ് ശ്രമം നടത്തുന്നത്. രാമചന്ദ്രനെതിരെ കേസ് നല്‍കിയിരുന്ന ബേങ്കുകള്‍ ഒത്തുതീര്‍പ്പിന് തയ്യാറായതോടെയാണ് ജയില്‍മോചനത്തിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. ഇനി രണ്ട് ബേങ്കുകളുടെ കേസുകള്‍ കൂടിയാണ് ഒത്തുതീരാനുള്ളത്. ഇതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.

മറ്റു ബേങ്കുകളോട് കടങ്ങള്‍ വീട്ടാനുള്ള സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ കേന്ദ്രത്തോട് സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് രാമചന്ദ്രന്റെ കുടുംബം കേരള മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
നേരത്തെ അറ്റ്‌ലസ് സ്ഥാപനങ്ങള്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് ലഭിച്ച പരാതിയെതുടര്‍ന്നാണ് 2015 ഓഗസ്റ്റ് 23ന് രാമചന്ദ്രനെ അറസ്റ്റ് ചെയ്യുന്നത്. ഇതിനെ തുടര്‍ന്ന് മറ്റ് ബേങ്കുകളും പരാതി നല്‍കുകയായിരുന്നു. ഇപ്പോള്‍ ഈ ബേങ്കുകളെല്ലാം ഒത്തുതീര്‍പ്പിന് തയ്യാറായിട്ടുണ്ട്. രാമചന്ദ്രന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആശുപത്രികള്‍ പ്രമുഖ വ്യവസായി ഡോ. ബി ആര്‍ ഷെട്ടിയുടെ എന്‍ എം സി ഗ്രൂപ്പ് വാങ്ങാന്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യതയൊരുങ്ങുന്നത്.

 

Latest