Kerala
പ്രതിപക്ഷം പറയുമ്പോള്‍ രാജിവെക്കാനല്ല മന്ത്രിയായത്: എംഎം മണി
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസിലെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്ന് തന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തെ തള്ളി മന്ത്രി എം.എം.മണി രംഗത്ത്. ഇതൊന്നും തന്റെ രോമത്തെ പോലും സ്പര്‍ശിക്കില്ലെന്നും പ്രതിപക്ഷം പറയുമ്പോള്‍ രാജിവയ്ക്കാനല്ല താന്‍ മന്ത്രിയായതെന്നും മണി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മണി.
വിടുതല്‍ ഹര്‍ജിയുമായി മേല്‍ക്കോടതിയെ സമീപിക്കാനാണ് തന്റെ തീരുമാനം. കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടും. തന്നെ മന്ത്രിയാക്കിയത് എല്‍ഡിഎഫ് ആണെന്നും രാജി ഭീഷണിക്കൊന്നും താന്‍ വഴങ്ങില്ലെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----