Kerala
യുഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനങ്ങളും അന്വേഷിക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനങ്ങളും അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 10 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. ഉമ്മന്‍ ചാണ്ടിക്ക് പുറമെ ആറ് മന്ത്രിമാര്‍ക്കും മൂന്ന് എംഎല്‍എമാര്‍ക്കും എതിരെയാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, വിഎസ് ശിവകുമാര്‍, കെസി ജോസഫ്, കെഎം മാണി, പികെ ജയലക്ഷ്മി എന്നിവര്‍ക്കും എംഎല്‍എമാരായിരുന്ന എംപി വിന്‍സന്റ്, ആര് സെല്‍വരാജ് എന്നിവര്‍ക്കുമെതിരെയാണ് അന്വേഷണം.
ഫെബ്രുവരി ആറിനകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണോ എന്ന് കോടതി തീരുമാനിക്കുക.