National
ഹൈദരാബാദില്‍ ആറുനില കെട്ടിടം തകര്‍ന്ന് മൂന്ന് പേര് മരിച്ചു
ഹൈദരാബാദ്: ഹൈദരാബാദില്‍ ആറുനില കെട്ടിടം തകര്‍ന്ന് മൂന്ന് പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
അടുത്തിടെ പണികഴിഞ്ഞ കെട്ടിടത്തില്‍ പ്ലമ്പിംഗ് ജോലികള്‍ പുരോഗമിക്കവെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Instructed our minister & MLA to reach out to the families of victims injured in building collapse in Hyderabad. My condolences to families.
— N Chandrababu Naidu (@ncbn) 9 December 2016
---- facebook comment plugin here -----