Kerala
തെരുവുനായ്ക്കളെ കണ്ട് പേടിച്ചോടിയ പെണ്‍കുട്ടി കിണറ്റില്‍ വീണ് മരിച്ചു

തൃശൂര്‍: തെരുവുനായ്ക്കളുടെ ആക്രമണത്തെ നിന്ന് രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു. തൃശൂര്‍ കടങ്ങോട് വടക്കുംമുറി മേപ്പറമ്പത്ത് ഹരിദാസിന്റെ മകള്‍ ഗ്രീഷ്മ (15) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അടുത്ത വീട്ടില്‍ പാല്‍ വാങ്ങാന്‍ പോയി മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. വഴിയില്‍ വെച്ച് തെരുവുനായക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിയ ഗ്രീഷ്മ കിണറ്റില്‍ വീഴുകയായിരുന്നു.
---- facebook comment plugin here -----