Kerala
അഴിമതി പുറത്തുകൊണ്ടുവന്നതിന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു: എബ്രഹാം
തിരുവനന്തപുരം: കശുവണ്ടി കോര്‍പ്പേഷനിലെ അഴിമതികള്‍ പുറത്തു കൊണ്ടു വന്നതിന്റെ പേരില്‍ തനിക്കെതിരെ ചിലര്‍ ഗൂഢാലോചന നടത്തുകയാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന് നല്കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐ.എന്‍.ടി.യുസി പ്രസിഡന്റ്് ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കശുവണ്ടി കോര്പ്പറേഷന് മുന്‍ എം.ഡി രതീഷ് കുമാര്‍, പരാതി നല്കിയ ജോമോന് പുത്തന്‍പുരയ് ക്കല്‍ എന്നിവര്‍ക്കും ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ഇവരുടെ ഫോണ്‍ വിളികള്‍ പരിശോധിക്കണമെന്നും അദ്ദേഹം വിജിലന്‍സിനോട് ആവശ്യപ്പെട്ടു. മൊഴി തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
---- facebook comment plugin here -----