Connect with us

Kollam

ഗാന്ധിഭവന് പ്രതിവര്‍ഷ ഗ്രാന്റായി യൂസുഫലിയുടെ 25 ലക്ഷം

Published

|

Last Updated

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഗാന്ധിഭവന് വാഗ്ദാനം ചെയ്ത പ്രതിവര്‍ഷ ഗ്രാന്റ് 25 ലക്ഷം രൂപയുടെ ഡി ഡി., ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് ലുലുഗ്രൂപ്പ് മാനേജര്‍ വി  പീതാംബരന്‍, ലുലുഗ്രൂപ്പ് മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിക്കുന്നു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പൂനലൂര്‍ സോമരാജന്‍ സമീപം

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഗാന്ധിഭവന് വാഗ്ദാനം ചെയ്ത പ്രതിവര്‍ഷ ഗ്രാന്റ് 25 ലക്ഷം രൂപയുടെ ഡി ഡി., ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് ലുലുഗ്രൂപ്പ് മാനേജര്‍ വി പീതാംബരന്‍, ലുലുഗ്രൂപ്പ് മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിക്കുന്നു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പൂനലൂര്‍ സോമരാജന്‍ സമീപം

പത്തനാപുരം : കടബാധ്യതകളുടെ സമ്മര്‍ദ്ദം അലട്ടിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ ഗാന്ധിഭവന് ആശ്വാസം പകര്‍ന്ന് വീണ്ടും എം എ യൂസഫലിയുടെ സഹായഹസ്തം. ആയിരത്തിമുന്നൂറോളം ആലംബരഹിതര്‍ക്ക് ജീവിതത്തില്‍ ആവശ്യമുള്ളതെല്ലാം ആവോളം നല്‍കി പരിപാലിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തെ സ്ഥലപരിമിതിയും കടബാധ്യതകളും വീര്‍പ്പുമുട്ടിക്കുമ്പോഴാണ് രണ്ടുമാസം മുമ്പ് ഗാന്ധിഭവന്‍ സന്ദര്‍ശിച്ച പ്രമുഖ വ്യവസായിയും ലുലുഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചത്. നാലു ദിവസത്തിനുള്ളില്‍ ഒരു കോടി രൂപയുടെ ഡ്രാഫ്റ്റ് ഗാന്ധിഭവനിലെത്തുകയും സ്ഥലപരിമിതിക്ക് പരിഹാരമായി ഭിന്നശേഷിയുള്ളവര്‍ക്ക് പുനരധിവാസത്തിനായി ഒരു കെട്ടിടം നിര്‍മ്മിക്കുവാനായി ആ തുക പൂര്‍ണമായും ഹാബിറ്റാറ്റിന് കൈമാറുകയും ചെയ്തിരുന്നു. കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഗാന്ധിഭവനില്‍ ഭിന്നശേഷി പുനരധിവാസകേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് കെട്ടിടനിര്‍മാണത്തിന് ഒരു കോടി രൂപയ്ക്കു പുറമേ ഗാന്ധിഭവന് പ്രതിവര്‍ഷം 25 ലക്ഷം രൂപ ഗ്രാന്റായി നല്‍കുമെന്നും യൂസഫലി പ്രഖ്യാപിച്ചിരുന്നു.
അതിന്റെ ആദ്യഗഡുവായി 25 ലക്ഷം രൂപ കഴിഞ്ഞ ദിവസം ലുലു ഗ്രൂപ്പ് മാനേജര്‍ വി പീതാംബരന്‍, ലുലു ഗ്രൂപ്പ് മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍ ബി. സ്വരാജ് എന്നിവര്‍ ചേര്‍ന്ന് ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന് കൈമാറി.
ഗാന്ധിഭവനിലേക്ക് സ്ഥിരമായി പലവ്യഞ്ജനങ്ങള്‍ വാങ്ങുന്ന കടയില്‍ പതിനൊന്നര ലക്ഷം രൂപ കടമുണ്ട്.
മകളുടെ വിവാഹമായതിനാല്‍ പരമാവധി പണം ഉടന്‍ കൊടുക്കണമെന്ന് കടയുടമ അഭ്യര്‍ഥിച്ചിരുന്നു. അതെങ്ങനെ കൊടുക്കുമെന്ന് ചിന്തിച്ച് ഉറക്കം നഷ്ടപ്പെട്ടിരുന്ന സമയത്താണ് ഗാന്ധിഭവന് ഈ സഹായം ലഭിച്ചത്.
ഈ വര്‍ഷത്തില്‍ തന്നെ ഗ്രാന്റ് ലഭിച്ചുതുടങ്ങുമെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അപ്രതീക്ഷിതമായി ലഭിച്ച ഈ സഹായം ദൈവത്തിന്റെ അനുഗ്രഹമാണെന്നും ഗാന്ധിഭവന്‍ സെക്രട്ടറി പറഞ്ഞു.
ഗാന്ധിഭവനില്‍ നടന്ന ഗുരുവന്ദന സംഗമം ലുലു ഗ്രൂപ്പ് മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് ഉദ്?!്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് മാനേജര്‍ വി പീതാംബരന്‍ മുഖ്യസന്ദേശം നല്‍കി. ചടങ്ങില്‍ ഗാന്ധിഭവന്‍ ട്രസ്റ്റ് അംഗങ്ങള്‍ പങ്കെടുത്തു.

Latest