National
പാക് പിടിയിലായ സെെനികനെ മോചിപ്പിക്കാൻ എല്ലാ ശ്രമങ്ങളു നടത്തുന്നുണ്ടെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: അബദ്ധത്തില്‍ നിയന്ത്രണ രേഖ മുറിച്ചുകടന്നതിന് പാക്കിസ്ഥാന് പിടികൂടിയ ഇന്ത്യന്‍ സൈനികനെ വിട്ടുകിട്ടാന്‍ എല്ലാ ശ്രമങ്ങളുടെ നടത്തിവരുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. പാക് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടക്കം മുതിര്‍ന്ന നയതന്ത്രണ ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ് രാജ്നാഥ് സിംഗ്.
37 രാഷ്ട്രീയ റൈഫിള്‍സ് സൈനികന് ചന്ദു ബാബുലാന്‍ ചൗഹാനാണ് പാക് സൈന്യത്തിന്റെ പിടിയിലായത്. നിയന്ത്രണ രേഖ അബദ്ധത്തില്‍ കടന്നതിന് പാക് സൈന്യം ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു.
---- facebook comment plugin here -----