National
പാക്കിസ്ഥാന് കയറ്റി അയക്കുന്നത് ഭീകരതയും മയക്കുമരുന്നുമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: കാശ്മീരിന് സഹായം വാഗ്ദാനം ചെയ്ത പാക്കിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ. ഭീകരതയും കള്ളപ്പണവും മയക്കുമരുന്നുമാണ് പാക്കിസ്ഥാന് കയറ്റുമതി ചെയ്യുന്നതെന്നും ഇതിന്റെ ഫലം അയല്‍രാജ്യങ്ങള്‍ അനുഭവിക്കുകയാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ഈ വര്‍ഷത്തെ പാക്കിസ്ഥാന്റെ സ്വാതന്ത്രദിനാഘോഷങ്ങള്‍ സമര്‍പ്പിക്കുന്നത് ഭാവിയില്‍ സ്വതന്ത്രമാകാന്‍ പോകുന്ന കാശ്മീരിന് വേണ്ടിയാണെന്ന് പാക്ക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞിരുന്നു.
---- facebook comment plugin here -----