Ongoing News
സാനിയ-ബൊപ്പണ്ണ സഖ്യത്തിന് സെമിയില്‍ തോല്‍വി
റിയോ ഡി ജനീറോ: ടെന്നിസ് മിക്സഡ് ഡബ്ള്‍സ് സെമിയില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-രോഹന് ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. അമേരിക്കയുടെ വീനസ് വില്യംസ് രാജീവ് റാം ടീമാണ് ഇന്ത്യയെ തോല്പിച്ചത്. സ്കോര്‍ 62, 26, 310.
സെമി ജയിച്ചിരുന്നെങ്കില്‍ വെള്ളി ഉറപ്പിക്കാമായിരുന്ന സാനിയക്കും ബൊപ്പണ്ണക്കും ഇനി വെങ്കലത്തിനായി ലൂസേഴ്സ് ഫൈനല്‍ കളിക്കേണ്ടി വരും. ഞായറാഴ്ചയാണ് മത്സരം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടന്റെ ലോക രണ്ടാം നമ്പര്‍ താരമായ ആന്‍ഡി മറെയും ഹീതര്‍ വാട്സണെയും തോല്പിച്ചാണ് ഇന്ത്യന്‍ സഖ്യം സെമിയിലെത്തിയത്.
---- facebook comment plugin here -----