Kerala
നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാന്‍ ഗൂഢാലോചന നടന്നു: എംകെ ദാമോദരന്‍

കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാന്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് എംകെ ദാമോദരന്‍. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് ശേഷമാണ് തനിക്കെതിരെ സംഘടിത ശ്രമമുണ്ടായത്. വിധിയുണ്ടാകുംവരെ നിയമോപദേശകനായി തന്നെ നിയമിച്ചതിനെ ആരും എതിര്‍ത്തിരുന്നില്ല. എന്നാല്‍ വിധിവന്ന് മണിക്കൂറുകള്‍ക്കകം തന്നെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു എന്നും ദാമോദരന്‍ പറഞ്ഞു.
ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ കേസില്‍ മൂന്നുവര്‍ഷമായി ഹാജരാകുന്നുണ്ട്. അതില്‍ പുതുമയൊന്നുമില്ല. ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന് വേണ്ടി ഹാജരായത് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണെന്ന് പ്രചാരണമുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ നിലപാടല്ല സ്വീകരിച്ചത്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാടിനോട് ചേര്‍ന്ന് പോകുന്ന രീതിയില്‍തന്നെയാണ് ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങളെന്നും ദാമോദരന്‍ പറഞ്ഞു.