Kerala
മന്ത്രിസഭാ തീരുമാനങ്ങള്‍: വിവരാവകാശ കമ്മീഷനും സര്‍ക്കാരും രണ്ട് തട്ടില്‍
		
      																					
              
              
            തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുന്നത് സംബന്ധിച്ച് സര്‍ക്കാറും വിവരാവകാശ കമ്മീഷണറും രണ്ട് തട്ടില്‍. മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ആരായുന്നവര്‍ക്ക് മറുപടി നല്‍കണമെന്ന നിലപാടിലാണ് വിവരാവകാശ കമ്മീഷണര്‍ വിന്‍സന്റ് എം പോള്‍. ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നിരസിച്ചെന്ന പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇത് വിവരാവകാശ കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. കമ്മീഷണറുടെ നിലപാടിനെതിരെ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
2016 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 12 വരെയുള്ള മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച അജണ്ട, മിനുട്‌സ് തീരുമാനങ്ങളില്‍ കൈക്കൊണ്ട നടപടികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡിബി ബിനു നല്‍കിയ വിവരാവകാശ അപേക്ഷയാണ് കമീഷണറുടെ ഉത്തരവിലേക്ക് നയിച്ചത്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
