National
കെജരിവാളിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് രേഖകള്‍ പുറത്തുവിടണമെന്ന് സ്വാമി
		
      																					
              
              
            ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടണമെന്ന് ബിജെപി രാജ്യസഭാംഗം സുബ്രഹ്മണ്യം സ്വാമി. കെജരിവാളിന്റെ ഐഐടി പ്രവേശന രേഖകള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. റോള്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ട സര്‍വകലാശാല അധികൃതര്‍ മാര്‍ക്ക് ലിസ്റ്റ് പുറത്തുവിടാന്‍ കഴിയില്ലെന്ന് അറിയിച്ചുവെന്നും സ്വാമി ആരോപിച്ചു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിനെതിരെയും സ്വാമി നേരത്തെ രംഗത്ത് വന്നിരുന്നു. രഘുറാം രാജന്‍ സ്ഥാനത്ത് നിന്ന് തുടരാനില്ലെന്ന് പ്രഖ്യാപിച്ചതോടെ ഇനി തന്റെ ലക്ഷ്യം കെജരിവാളാണെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞിരുന്നു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
