Connect with us

National

ഹര്‍ദിക് പട്ടേലിനെയും കുടുംബത്തെയും വീട്ടുതടങ്കലിലാക്കി

Published

|

Last Updated

അഹമ്മദാബാദ്: പട്ടേല്‍ സമുദായ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിനെയും കുടുംബത്തെയും വീട്ടുതടങ്കലിലാക്കി. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച പട്ടേല്‍ വിഭാഗത്തില്‍പ്പെട്ട ഏഴ് സ്തീകളെ തടഞ്ഞുവെക്കുകയും ചെയ്തു. അഹമ്മദാബാദ് ജില്ലയില്‍പ്പെട്ട വിരംഗമില്‍ ഇന്നലെ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ സംബന്ധിക്കുന്ന പൊതുപരിപാടി നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പോലീസ് നടപടി. ഇതേത്തുടര്‍ന്ന് പ്രതിഷേധവുമായി സമുദായ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും മുഖ്യമന്ത്രിയുടെ പരിപാടി അവസാനിച്ച ശേഷം മാത്രമേ ഹര്‍ദിക് പട്ടേലിന്റെയും കുടുംബത്തിന്റെയും വീട്ടുതടങ്കല്‍ അവസാനിച്ചുള്ളൂ. മുഖ്യമന്ത്രിയുടെ പരിപാടി നടന്ന വിരംഗമിലാണ് ഹര്‍ദിക്കും കുടുംബവും താമസിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇവരെ വീട്ടുതടങ്കലിലാക്കിയതെന്നും മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ് ഉച്ചയോടെ തന്നെ അവരെ മോചിപ്പിച്ചുവെന്നും വിരംഗം എസ് ഐ വിശ്വരാജസിന്‍ഹ് ജഡേജ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മുദ്രാവാക്യം വി ളിച്ചതിനാണ് ഏഴ് സ്ത്രീകളെ തടഞ്ഞുവെച്ചത്. ഇവരെയും പരിപാടി കഴിഞ്ഞയുടനെ വിട്ടയച്ചു.

Latest