Connect with us

Kerala

മെത്രാന്‍ കായലിലും ആറന്‍മുളയിലും കൃഷിയിറക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Published

|

Last Updated

തൃശൂര്‍: വിവാദമായ മെത്രാന്‍ കായലിലും ആറന്‍മുള വിമാനത്താവള ഭൂപ്രദേശത്തും സര്‍ക്കാര്‍ ചിലവില്‍ കൃഷിയിറക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഇത് സംബന്ധിച്ച് മന്ത്രിയും കൃഷി വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും നടത്തിയ ചര്‍ച്ചയില്‍ മെത്രാന്‍ കായലിലും ആറന്‍മുളയിലും കൃഷി വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കൃഷിയിറക്കാനുള്ള പദ്ധതി നടപ്പിലാക്കാന്‍ തീരുമാനമായി.

പദ്ധതി സംബന്ധിച്ച് റിപ്പോര്‍ട്ട് ഈ മാസം 17ന് മുമ്പ് സമര്‍പ്പിക്കാന്‍ രാജു നാരായണ സ്വാമിക്ക് മന്ത്രി നിര്‍ദേശം നല്‍കി. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മെത്രാന്‍ കായല്‍ നികത്താനുള്ള തീരുമാനം വന്‍ വിവാദമായിരുന്നു. അന്ന് സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായി രംഗത്ത് വന്ന ആളായിരുന്നു വിഎസ് സുനില്‍ കുമാര്‍.

സര്‍ക്കാര്‍ ചിലവില്‍ ഈ രണ്ട് സ്ഥലങ്ങളും കാര്‍ഷിക സമൃദ്ധിയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ പറഞ്ഞു.