Connect with us

Gulf

സഊദിയില്‍ കെമിക്കല്‍ പ്ലാന്റിന്‍ വന്‍ തീപ്പിടുത്തം; മൂന്ന് മലയാളികൾ ഉൾപ്പെടെ 15 മരണം

Published

|

Last Updated

പ്രതീകാത്മക ചിത്രം

ജിദ്ദ: സഊദി അറേബ്യയില്‍ കെമിക്കല്‍ പ്ലാന്റിലുണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് മലയാളികൾ ഉൾപ്പെടെ 15 തൊഴിലാളികള്‍ മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരിൽ മറ്റു ആറ് പേർ കർണാടക സ്വദേശികളും മൂന്ന് പേർ ഫിലിപ്പെെൻസ് സ്വദേശികളുമാണ്. തൊടുപുഴ സ്വദേശി ഡെന്നി, ഡാനിയല്‍, വിന്‍സന്റ് എന്നിവരാണ് മരിച്ച മലയാളികള്‍.

അല്‍ജുബൈലിയിലെ ജുബൈലി യുണൈറ്റഡ് പെട്രോള്‍ കെമിക്കല്‍ കോ. എന്ന കമ്പനിയുടെ പ്ലാന്റിലാണ് അഗ്നിബാധയുണ്ടായത്. രാവിലെ 11.40നായിരുന്നു സംഭവം. ഇന്ത്യക്കാരും നേപ്പാളികളുമാണ് ഇൗ പ്ലാൻറിൽ ഏറെയും ജോലി ചെയ്യുന്നത്. സംഭവം നടക്കുമ്പോൾ 40ലേറെ തൊഴിലാളികൾ പ്ലാൻറിൽ ഉണ്ടായിരുന്നു.

പ്ലാൻറിൽ അറ്റക്കുറ്റ പണിയില്‍ ഏര്‍പ്പെട്ട കരാർ തൊഴിലാളികളാണ് മരിച്ചത്.തീപ്പിടത്തത്തെ തുടര്‍ന്ന് കറുത്ത പുക മൂടിയതാണ് മരണ സംഖ്യ ഉയരാന്‍ ഇടയാക്കിയതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.